രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 3.4 ശതമാനം വര്‍ധിച്ചു. സുപ്രിംകോടതി മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങള്‍ കൊവിഡ് കണക്കില്‍ ഉള്‍പ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയര്‍ന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2426 മരണം ബിഹാറിലും ,263 കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായവരുടെയും, സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെയും ജനിതക ശ്രേണീകരണം ഫലം ഉടന്‍ ലഭിക്കും.
ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മുംബൈയില്‍ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്ക്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വേയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടര്‍ക്കും നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍