OPEN NEWSER

Sunday 26. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആംനെസ്റ്റി പദ്ധതി 2021: അവസാന തീയതി നവംമ്പര്‍ 30

  • Keralam
27 Nov 2021

 

തിരുവനന്തപുരം : ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനുള്ള സമയപരിധി നവംബര്‍ 30 ന് അവസാനിക്കും.ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്‍പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് എന്നിവ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കേരള പൊതു വില്‍പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളില്‍ വകുപ്പുതല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണ്.

വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. ംംം.സലൃമഹമമേഃല.െഴീ്.ശി ല്‍ ഓപ്ഷന്‍ നല്‍കി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എടുക്കണം. കുടിശ്ശികകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേയ്ക്കും പ്രത്യേകം ഓപ്ഷന്‍ സമര്‍പ്പിക്കാനും സൗകര്യമുണ്ട്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കുടിശ്ശിക വിവരങ്ങള്‍ ശരിയാണെങ്കില്‍ വ്യാപാരികള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം ഓപ്ഷന്‍ സമര്‍പ്പിക്കണം. നികുതിനിര്‍ണ്ണയ അധികാരി ഓപ്ഷന്‍ പരിശോധിച്ച് അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശ്ശിക അടയ്ക്കാം.

ആംനസ്റ്റി പദ്ധതി തിരഞ്ഞെടുക്കാത്ത വ്യാപാരികള്‍ക്കെതിരെയുള്ള റവന്യൂ റിക്കവറി നടപടി ഉടന്‍ പുനരാരംഭിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാന സ്‌കൂള്‍ കായികമേള; വനിതാ ക്രിക്കറ്റില്‍ വയനാട് ചാമ്പ്യന്‍മാര്‍
  • ഗുണമേന്മയുള്ള ജീവിതം, സമഗ്രപുരോഗതി; പട്ടിക വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് വിഷന്‍ 2031 കരട് നയരേഖ
  • രാജ്യത്തെ ഏറ്റവും കഠിനമായ തവാങ്ങ് മാരത്തണിലും കരുത്ത് തെളിയിച്ച് വയനാട്ടുകാര്‍
  • വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയയാളെ രാജസ്ഥാനില്‍ നിന്നും പൊക്കി വയനാട് പോലീസ്
  • വയനാട് ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ.പി.കുഞ്ഞായിഷ
  • പരിശോധനാ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കൈക്കൂലി വാങ്ങി; ആര്‍ടിഒ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show