സ്ത്രീ സുരക്ഷ; ഫ്ളാഷ് മോബ് അവതരിപ്പിച്ചു
പുല്‍പ്പള്ളി: നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ച് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുമായി കൈകോര്‍ത്ത് പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ടമെന്റ് ഫ്ളാഷ് മോബ് അവതരിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് പി.കെ വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജിസ്റ മുനീര്‍ , വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന് , വാര്‍ഡ് മെമ്പര്‍മാരായ ഷിജോയ് മാപ്ലശേരി ,ഇ കെ രഘു, പി കെ ജോസ്, ഷൈജു പഞ്ഞിതോപ്പില്‍, പുഷ്പ്പവല്ലി നാരായണന്, ശാന്തിനി പ്രകാശന്, അമ്മിണി സന്തോഷ്, മോളി സജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം ഡിപ്പാര്‍ട്മെന്റിലെ പതിനെട്ടോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത് .ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ.ജോബിന് ജോയ്, യു ജി കോര്‍ഡിനേറ്റര്‍ ജിബിന്‍ വര്‍ഗീസ്, ലിതിന് മാത്യു, ഷോബിന്‍ മാത്യു , ക്രിസ്റ്റീന ജോസഫ് അസോസിയേഷന് സെക്രട്ടറി ഹരിശങ്കര്‍ കെ പി, അക്ഷയ് കിരണ്‍, സൂരജ് പി റെജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍