OPEN NEWSER

Monday 17. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളെത്തിയെന്ന് കൃഷിമന്ത്രി

  • Keralam
25 Nov 2021

 

സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ എത്തിയതായി കൃഷി മന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ ഔട്ട്‌ലെറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വില്‍പന നടത്തുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് പച്ചക്കറി വിലക്കയത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കുക. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.

ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.ഇന്ധന വില വിലവര്‍ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍
  • ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലെത്തിയ ആള്‍ യാത്രാ മദ്ധ്യേ ഹൃദയാഘാതം മൂലം മരിച്ചു.
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • എസ്.ഐ.ആര്‍; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എന്‍.ജി.ഒ അസോസിയേഷന്‍
  • വ്യാജ ട്രേഡിങ്: ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
  • വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
  • കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
  • തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show