ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തില്‍. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം വേഗത്തിലാക്കണമെന്നും നിലവിലെ തസ്തികകള്‍ വെട്ടി കുറയ്ക്കാതെ മുഴുവന്‍ ഒഴിവുകളിലേയ്ക്കും നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ഇംഗ്ലീഷ് ജൂനിയര്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. സമര സമിതി ഭാരവാഹികളായ നിഖില്‍ വയനാട്, ഭരത് തിരുവനന്തപുരം, മായ കൊല്ലം, രമ്യ മലപ്പുറം എന്നിവര്‍ സംസാരിച്ചു.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കാറ്റഗറി നം.246/2017 നമ്പര്‍ വിജ്ഞാപനപ്രകാരം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍ തസ്തികയില്‍ 10,10.2019 തീയതി നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ ലിസ്റ്റില്‍ ആകെ 1491 പേരാണ് ഉള്ളത്. റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ 10 മാസം മാത്രം ബാക്കിയുള്ളപ്പോഴും കേവലം 109 പേര്‍ക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍, ഒരേ യോഗ്യത ആവശ്യമുള്ള ഒടടഠ ഇംഗ്ലീഷ് ജൂനിയര്‍, സീനിയര്‍ തസ്തികകളിലേയ്ക്ക് ഒരുമിച്ച് പരീക്ഷ നടത്തിയിരുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നു ഒടടഠ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തിക എന്‍ട്രി കേഡറായി പരിഗണിച്ചാണ് നിലവിലെ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നതു കൊണ്ട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുന്നതിനുള്ള അവസരം വളരെയധികം പരിമിതമാക്കപ്പെട്ടിട്ടുണ്ട്
ഹയര്‍സെക്കണ്ടറി വകുപ്പിലെ 08.06 2017 ലെ 17 2017 നമ്പര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഉത്തരവ് തീയതി മുതലുള്ള പുതിയ തസ്തികകള്‍ക്കാണ് ഈ മാനദണ്ഡം ബാധകമാകുന്നതെങ്കിലും 2010 11 അദ്ധ്യായന വര്‍ഷം മുതല്‍ അനുവദിച്ചിരുന്ന ഹയര്‍ സെക്കണ്ടറി ബാച്ചുകളിലെ റഗുലറൈസ് ചെയ്യാനുള്ള തസ്തികകളിലടക്കം ഈ ഉത്തരവ് ബാധകമാക്കുന്നതിന് നീക്കം നടക്കുന്നതായി അറിയുന്നു. ഇതുമൂലം യോഗ്യതയും അര്‍ഹതയും നേടി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉയര്‍ന്ന റാലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ 1500ഓളം വരുന്ന HSST English (സീനിയര്‍) തസ്തികയിലെ അധ്യാപകരുടെ എന്‍ട്രി കേഡര്‍ആയ ഒടടഠ ഋിഴഹശവെ(ജൂനിയര്‍) തസ്തികകള്‍ ആകെ 346 എണ്ണം മാത്രമാണുള്ളത്. സൂചന 1 ഉത്തരവ് പ്രകാരം തസ്തിക നിര്‍ണ്ണയം പുന ക്രമീകരിക്കുന്ന പക്ഷം നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളെയും, ബ്രാന്‍സ്ഫര്‍ വഴി പ്രമോഷന്‍ ലഭിക്കാന്‍ യോഗ്യതയുള്ള സ്‌ക്കൂള്‍ അദ്ധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹൈസ്‌കൂളുകളില്‍ 201920 വര്‍ഷത്തെ തസ്തികകള്‍ പ്രകാരം തന്നെ ഒഴിവുകള്‍ കണക്കാക്കുന്നതിനും പി.എസ്.സി നിയമനം നടത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെങ്കിലും ഇതേ മാനദണ്ഡം ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളില്‍ ബാധകമാക്കിയിട്ടില്ല. അതിന്റെ കൂടെയാണ് മുന്‍പില്ലാത്ത വിധം ഹയര്‍സെക്കണ്ടറി തലത്തില്‍ തസ്തിക നിര്‍ണ്ണയം നടത്തുന്നത്.
സാമ്പത്തിക ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി അല്ല വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടത് എന്നാണ് കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാറുകള്‍ സ്വീകരിച്ചുന്ന നയം. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങളും പ്രവര്‍ത്തനമികവും വര്‍ധിപ്പിക്കുന്നതില്‍ നാളിതുവരെയുള്ള ഇടതുപക്ഷ സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളും ഏറെ ശ്ലാഘനീയമാണ്. തസ്തികകള്‍ വെട്ടിച്ചുരുക്കി വിദ്യാഭ്യാസ മേഖലയെ ലാഭകരംആക്കുക എന്നത് ഒരിക്കലും ഇടതുപക്ഷത്തിന്റെ നയമല്ല. നിലവിലെ ഒഴിവുകളില്‍ അടക്കം നിയമനം നടക്കാത്ത ഈ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ചെയ്തിട്ടില്ലാത്ത വിധം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഒട്ടനേകം കം ഉദ്യോഗാര്‍ഥികളുടെ യുടെ ഭാവി ഇരുളടഞ്ഞ താക്കുന്നതാണ്.
നിലവില്‍ ജൂനിയര്‍ തസ്തിക അധികമാണ് എന്നതിനാലാണ് നിയമനത്തിലെ മെല്ലെപ്പോക്ക് എന്നാണ് സൂചന.
എന്നാല്‍ 1500ഓളം വരുന്ന സീനിയര്‍ അദ്ധ്യാപക കാലാകാലം വരുന്ന ഒഴിവുകള്‍ സമയബന്ധിതമായി നികത്തുകയും മുന്‍ വര്‍ഷങ്ങളിലെ ബാച്ചുകളിലെ തസ്തികകള്‍ അനുവദിക്കുകയും ചെയ്യുന്ന മുറയ്ക്ക് തസ്തിക അധികരിക്കുകയോ അധിക സാമ്പത്തിക ബാധ്യത വരികയോ ഇല്ല. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. നിലവില്‍ ജൂനിയര്‍ വിഭാഗത്തിലേയ്ക്ക് മാത്രമാണ് നിയമനം എന്നതിനാല്‍ ജൂനിയര്‍ വിഭാഗത്തില്‍ ആളില്ലാതെ വരുന്നത് സിനിയര്‍ അദ്ധ്യാപക തലത്തിലും നികത്തുവാന്‍ പറ്റാത്ത ഒഴിവുകളായി ശേഷിക്കും. നിലവില്‍ തന്നെ സീനിയര്‍ തസ്തികയിലേയ്ക്ക് നടന്ന പ്രമോഷന്‍ ഒഴിവുകള്‍ ഉള്‍പ്പെടെ 60 ഓളം ഒഴിവുകളാണ് നികത്താതതായി ഉള്ളത്.
പി.എസ്.സി പരീക്ഷകള്‍ക്കുള്ള നോട്ടിഫിക്കേഷന്‍ വിളിച്ച് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഏകദേശം 56 വര്‍ഷം എടുക്കുന്നുണ്ട്. എന്നിട്ടും 3 വര്‍ഷ കാലാവധി തീരുന്നതിനകം നിലവിലെ ഒഴിവുകളില്‍പ്പോലും നിയമനം തടസ്സപ്പെടുന്നു എന്നത് അര്‍ഹതയും യോഗ്യതയും നേടിയ ശേഷം സംസ്ഥാനതല പരീക്ഷയില്‍ മുന്‍നിര റാങ്കുകള്‍ നേടിയ ഉദ്യോഗാര്‍ത്ഥികളോടുള്ള തികഞ്ഞ അനീതിയാണ്.
ഈ വര്‍ഷം സ്റ്റാഫ് ഫിക്‌സേഷന്‍ തല്‍സ്ഥിതി തുടരുന്നതിനും പ്രമോഷ മുഖേനയും മറ്റും ജൂനിയര്‍ തസ്തികയില്‍ നിലവിലുള്ള മുഴുവന്‍ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സര്‍ക്കാര്‍ ഉത്തരവായി ല്ലെങ്കില്‍ ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനാവാത്ത വിധം പ്രായപരിധി കഴിഞ്ഞു പോയ നിരവധി തൊഴിലന്വേഷകര്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍