സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങള്‍

കല്‍പ്പറ്റ: ബെസ്റ്റ് എജ്യൂക്കേഷണല്‍ പ്രോഗ്രാം വിഭാഗത്തില്‍ 2020ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി വയനാട് സ്വദേശികളായ സഹോദരങ്ങള്‍. തരിയോട് കാവുമന്ദം നിര്‍മ്മല്‍ ബേബി വര്‍ഗീസ്, സഹോദരി ബേബി ചൈതന്യ എന്നിവരാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനില്‍നിന്നു പുരസ്‌കാരം സ്വീകരിച്ചത്. വയനാടിന്റെ സ്വര്‍ണ ഖനന ചരിത്രം പ്രമേയമാക്കി തരിയോട് എന്ന പേരില്‍ തയാറാക്കിയ ഡോക്യുമെന്ററിയാണ് സഹോദരങ്ങളെ പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്. നിര്‍മല്‍ ബേബി ഡോക്യുമെന്ററിയുടെ സംവിധായകനും ബേബി ചൈതന്യ നിര്‍മ്മാതാവുമാണ്.
നേരത്തേ, ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിയായി തരിയോടിനെ തെരഞ്ഞെടുത്തിരുന്നു. സെവന്‍ത് ആര്‍ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരവും ഇതേ ഡോക്യുമെന്ററിയിലൂടെ നിര്‍മല്‍ ബേബി നേടിയിട്ടുണ്ട്. മറ്റു പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ ഡോക്യുമെന്ററി ലോസ്ആഞ്ചലസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വയനാട്ടിലെയും സമീപദേശങ്ങളിലെയും സ്വര്‍ണ ഖനനം പ്രമേയമാക്കി തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മല്‍ ബേബി. ഈ സിനിമയുമായി സഹകരിക്കാന്‍ വിദേശ സ്റ്റുഡിയോകളും താരങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയായ 'വഴിയെ'യാണ് നിര്‍മലിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയുമാണ് വഴിയെ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍