ദാസനക്കര വാഹനാപകടം: പരിക്കേറ്റ് ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു

പയ്യമ്പള്ളി: പയ്യമ്പള്ളി ഭാഗത്തേക്ക് ഗ്യാസ് കയറ്റി പോയ ലോറിയും ദാസനക്കരയില്‍ നിന്നും പാട്ടവയലിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു. അയ്യന്‍കൊല്ലി പടശ്ശേരി പരമശിവന്‍ (55) ആണ് മരിച്ചത്. ഭാര്യ അജിത (50)ക്ക് പരിക്കേറ്റു.സംഭവ ശേഷം ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരമശിവന്‍ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍