പാചകവാത വിലവര്‍ധന; വില കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും: രാഹുല്‍ ഗാന്ധി
കേന്ദ്രം പാചകവാതക വില കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് രാഹുല്‍ ഗാന്ധി. രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചതെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 'െ്രെപസ് ഹൈക്' എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി പാചക വാത വില വര്‍ധവില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വില വര്‍ധനവ്? മൂലം സര്‍ക്കാരിന്റെ വികസന പ്രസംഗങ്ങള്‍ക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
ഇതിനിടെ ഇന്ധന വില വര്‍ധനയില്‍ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് രാജസ്ഥാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികള്‍ കുറച്ചാല്‍ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാര്‍ പറഞ്ഞു. നിലപാട് കോണ്‍ഗ്രസ്നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് എഐസിസി ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍