രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,830 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,830 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളില്‍ 446 പേര്‍ രോഗബാധയെ തുടന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം തുടര്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പ്രതിദിനം കുറഞ്ഞു.നിലവില്‍ രാജ്യത്ത് രോഗാബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത് 1,59,272 പേര്‍ മാത്രമാണ്. 2020 മാര്‍ച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവില്‍ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കുറഞ്ഞത് 14,667 പേര്‍ കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍