കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ തിരച്ചില്‍ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വനമേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷ സേന ഇന്നും തെരച്ചില്‍ തുടരും. അതിര്‍ത്തിക്കടന്ന് എത്തിയ ഭീകരരുമായിട്ടാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഉള്‍വനമേഖലയില്‍ ഇന്നലെയും തെരച്ചില്‍ നടന്നിരുന്നു. ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്നലെ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് കൊണ്ടുവരും. പൊതുദര്‍ശനത്തിനു ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍