ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രിംകോടതിയില്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവം ഇന്ന് സുപ്രിംകോടതിയില്‍. ഉത്തര്‍പ്രദേശിലെ രണ്ട് അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും, മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും, ഉത്തര്‍പ്രദേശ് സര്‍ക്കാരിനും അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ വന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
അതിനിടെ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ലഖിംപൂരിലെ കര്‍ഷക കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്. അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9പേര്‍ക്കാ ണ് ജീവന്‍ നഷ്ടമായത്. മന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്നാണ് പ്രതിഷേധിച്ചവര്‍ക്ക് നേരെ ഓടിച്ചു കയറ്റിയത്. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് യു.പി. പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍