കോവിഷീല്‍ഡ് എടുത്ത യാത്രക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കി ഓസ്‌ട്രേലിയ
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കി. കൊറോണാവാക് (സിനോവാക്), കോവിഷീല്‍ഡ് എന്നീ വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളില്‍, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങള്‍ പരിഷ്‌കരിക്കുകയും കൂടുതല്‍ യാത്രാ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
അതേസമയം, ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ നിബന്ധന നിലവില്‍ വരും. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നിര്ബന്ധമാണ്. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് മറുപടിയായിട്ടാണ് ഇന്ത്യയുടെ പുതിയ നടപടി.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടന്റെ നിര്‍ബന്ധിത നടപടിയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖല്‍പ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
നേരത്തെ, കാനഡ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണം നീക്കിയിരുന്നു. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ റിസള്‍ട്ടാണ് വേണ്ടത്. മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവര്‍ അം?ഗീകൃതമായ ലാബില്‍ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്‌ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ എയര്‍ലൈന്‍സിന് യാത്രികനെ വിലക്കാന്‍ അവകാശമണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍