OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അപകടത്തില്‍ തുണയായി ദേശീയ ദുരന്ത നിവാരണ സേന

  • Kalpetta
28 Aug 2021

 

വൈത്തിരി: വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളിനു സമീപം നിയന്ത്രണം വിട്ട് മണ്‍കൂനയിലേക്ക് ഇടിച്ചുകയറിയ വാഹനത്തിന് ദേശീയ ദുരന്ത നിവാരണ സേന തുണയായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ന് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന കെ.എല്‍ 12 എഫ് 4893 നമ്പര്‍ മാരുതി 800 കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. വൈത്തിരി പ്രീ മെട്രിക് ഹൈസ്‌കൂളില്‍ ക്യാമ്പ് ചെയ്തിരുന്ന എന്‍.ഡി.ആര്‍.എഫ് സേനയാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തി കാറിലെ യാത്രക്കാരെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് റോപ് റെസ്‌ക്യൂ ടെക്‌നിക്ക് ഉപയോഗിച്ച് വാഹനവും റോഡില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് എന്‍.ഡി.ആര്‍.എഫ് സേന പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവരെ വൈത്തിരി ഹോസ്പിറ്റലില്‍ എത്തിച്ചു. മാനന്തവാടി സ്വദേശികളായ വിനോദ്, അല്‍ഫാസ്, നന്ദലാല്‍, റിനാസ്, വിവേക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തു.എന്‍.ഡി.ആര്‍.എഫ് ടീം കമാന്‍ഡര്‍ പുഷ്‌പേന്ദ്ര കുമാര്‍ പ്യാസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പരിശോധന കര്‍ശനമാക്കി എക്‌സൈസ്
  • പുഴയില്‍ കാണാതായ ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിനവും പുനരാരംഭിച്ചു.
  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show