രാജ്യത്ത് 24 മണിക്കൂറിനുള്ളല്‍ 37,593 പേര്‍ക്ക് കൊവിഡ്

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളല്‍ 37,593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 648 കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കണക്കില്‍ രാജ്യത്തെ ആകെ കൊവിഡ് മരണം 4,35,758 ആയി. ഇത് വരെ 3,25,12,366 പേര്‍ക്കാണ് രാജ്യത്ത് കൊവി!ഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 3,22,327 പേര്‍ ചികിത്സയിലുണ്ട്. 3,17,54,281 പേര്‍ രോഗമുക്തി നേടി.
കേരളത്തിലാണ് എറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതല്‍ പേര്‍ കൊവി!ഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 24,296 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4355 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് സാഹചര്യം സാധാരണനിലയിലാകാന്‍ ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ അനുമാനം. ഇന്ത്യയില്‍ ചില പ്രദേശങ്ങളില്‍ മാത്രം വ്യാപനം എന്ന സ്ഥിതി തുടരുമെന്നും കുട്ടികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍