സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപ വരെ നേടാവുന്ന ഗെയിമുമായി ബോബി ഫാന്‍സ് ആപ്പ്

കോഴിക്കോട്: തീര്‍ത്തും സൗജന്യമായി കളിച്ച് ഒരുലക്ഷം രൂപവരെ സമ്മാനമായി നേടാവുന്ന സ്പിന്‍ വീല്‍ ഗെയിമുമായി ബോബി ചെമ്മണൂര്‍ . ഇന്ത്യയിലെ ആദ്യത്തെ ചാരിറ്റി, ഗെയിമിങ് & എന്റര്‍ടൈന്‍മെന്റ് ആപ്പായ ബോബി ഫാന്‍സ് ആപ്പിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്പിന്‍ വീല്‍ ഗെയിം പുറത്തിറക്കുന്നത്. ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് ബമ്പര്‍ സമ്മാനം ലഭിക്കുന്ന വിജയിക്ക് ഡോ. ബോബി ചെമ്മണൂര്‍ തന്നെ സമ്മാനത്തുകയായ 1 ലക്ഷം രൂപ നേരിട്ട് കൈമാറും. ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്.നാളിതുവരെ ലക്ഷക്കണക്കിന് രൂപയുടെ ധനസഹായങ്ങളും അല്ലാത്ത സഹായങ്ങളുമാണ് ബോബി ഫാന്‍സ് ആപ്പില്‍ ലഭിക്കുന്ന അപേക്ഷകള്‍ വഴി ബോബി ഫാന്‍സ് കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന വിതരണം ചെയ്തിട്ടുള്ളത്. ഗെയിമുകളിലൂടെയും എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളിലൂടെയും ചാരിറ്റി എന്നതാണ് ആപ്പിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍