ഇരുചക്രവാഹനമിടിച്ച് കാല്‍നടയാത്രികന്‍ മരണപ്പെട്ടു

മാനന്തവാടി: മാനന്തവാടി ദ്വാരകയില്‍ ഇരുചക്രവാഹനമിടിച്ച് പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു. എടവക താന്നിയാട്ട് നന്ദനം വീട്ടീല്‍ വിജയന്‍ (49) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 12.30 ഓടെ ദ്വാരകയില്‍ വെച്ചായിരുന്നു അപകടം. ദ്വാരകയിലെ മരമില്ലിലെ മാനേജരായ വിജയന്‍ ദ്വാരക ടൗണിലൂടെ നടക്കുമ്പോള്‍ മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: നിമ്മി. മക്കള്‍: കൃഷ്ണപ്രിയ, കൃഷ്ണകുമാര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍