ടോക്യോ ഒളിമ്പിക്‌സ്: ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍; മെഡല്‍ ഉറപ്പ്

ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയ്ക്ക് ജയം. കസാക്കിസ്ഥാന്‍ താരം നൂരിസ്ലാം സനയേവിനെ കീഴടക്കിയാണ് രവി കുമാര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഈയിനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാംഗെലോവിനെ കീഴടക്കിയാണ് രവി കുമാര്‍ സെമിയിലെത്തിയത്. നേരത്തെ, വനിതകളുടെ 64-69 കിലോഗ്രാം ബോക്‌സിംഗ് സെമിഫൈനലില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗൊഹൈന്‍ പൊരുതിത്തോറ്റു. തുര്‍ക്കിയുടെ ബുസാനസ് സുര്‍മെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അര്‍ഹയായി. ലോകചാമ്പ്യനായ സുര്‍മെനെല്ലി കൃത്യമായി മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷന്‍ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍