OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രഥമ വീ ഫോര്‍ അവാര്‍ഡ് കമല്‍ ജോസഫിന്  

  • Mananthavadi
21 Jul 2021

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് ,ചുരം ബദല്‍ റോഡുകള്‍, ബഫര്‍സോണ്‍ വിഷയം, വയനാടിന്റെ പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ വയനാടന്‍ വികസന വേഗതയെ സൂചിപ്പിക്കുന്ന ആമ യാത്ര,വയനാടിന്റെ വികസന സ്വപ്നങ്ങളുടെ ശവമഞ്ചം പേറിയുള്ള വിലാപ യാത്ര, കര്‍ഷകനെ കൂട്ടിലടച്ചു കൊണ്ടുള്ള സമരം എന്നിവയിലൂടെയെല്ലാം ശ്രദ്ധേയമായ വീ ഫോര്‍ വയനാട് മൂവ്‌മെന്റ് നല്‍കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ അവാര്‍ഡ്  കമല്‍ ജോസഫ് പടിഞ്ഞാറത്തറയ്ക്ക് മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നല്‍കി ആദരിച്ചു. പരിമിതികളെ തന്റെ  മനസ്സാന്നിധ്യം കൊണ്ട് കീഴടക്കി, ബാലജനസഖ്യം കല്‍പ്പറ്റ യൂണിയന്‍ ഓര്‍ഗനൈസര്‍, പൂഴുത്തോട് പടിഞ്ഞാറത്തറ  സമരസമിതി കണ്‍വീനര്‍ വയനാട് ജില്ല ശാരീരിക പരിമിതി നേരിടുന്നവരുടെ സംഘടനയുടെ ജില്ല  എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി ഒട്ടേറെ സംഘടനകളിലെ സജീവസാന്നിധ്യമായ കമല്‍ പ്രളയകാലത്ത് നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തവുമായിരുന്നു.കൊറോണ തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു തന്റെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാനന്തവാടി രൂപതയുടെ ബിഷപ്പ്, കമലിന്റെ ഭവനത്തില്‍ എത്തിയാണ് ലളിതമായ ചടങ്ങിലൂടെ അവാര്‍ഡ് ദാനം നടത്തിയത്.മംഗളം പള്ളിവികാരി  റവ. ഫാ. അഗസ്റ്റിന്‍ ചേമ്പാല അധ്യക്ഷത വഹിച്ചു. ആര്യ, കെ.എം. ഷിനോജ് ,  ഫാ. വിനോദ്, ഫിലിപ്പ് വര്‍ഗീസ്, ജോസ് തോമസ് , അജോയ് ഇരുമനത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഢ4 വയനാട് പുരസ്‌കാരം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show