രാജ്യത്ത് പുതുതായി 45,951 പേര്‍ക്ക് കൊവിഡ്; 817 മരണം

രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് കേസുകള്‍ 10000ല്‍ താഴെ നില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍ ഇന്നലെ മരണപ്പെട്ടു. ഏപ്രില്‍ 11നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി.രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,03,62,848 ആയി. ഇപ്പോള്‍ ആക്ടീവായ കേസുകള്‍ 5,37,064 ആണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍റ്റ് ചെയ്തത്. 13,550 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര 8085, തമിഴ്‌നാട് 4512, ആന്ധ്രപ്രദേശ് 3620 എന്നിങ്ങനെയാണ് അടുത്ത സംസ്ഥാനങ്ങളിലെ കേസുകള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍