OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

  • National
16 Jun 2021

 

ഡല്‍ഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12-ാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കാന്‍ ആണ് നിര്‍ദേശം. സിബിഎസ്ഇ വ്യാഴാഴ്ച സുപ്രിം കോടതിയെ നിലപാട് അറിയിക്കും.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഭിന്നമായിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടുതലെടുത്തെങ്കിലും ഒടുവില്‍ മൂല്യനിര്‍ണയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളായി. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം താരതമ്യം ചെയ്ത് അന്തിമ ഫലമാക്കി മാറ്റും. 30:30:40 എന്നതായിരിക്കും അനുപാതം.12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. മൂല്യനിര്‍ണയ മാനദണ്ഡം നാളെ സിബിഎസ്ഇ സുപ്രിം കോടതിയെ അറിയിക്കും. കൊവിഡ് മഹാമാരി കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാകും നിലപാട് വ്യക്തമാക്കുക. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരിക്ഷ റദ്ദാക്കാന്‍ നേരത്തെ കേന്ദ്ര നിര്‍ദേശാനുസരണം സിബിഎസ്ഇ തീരുമാനിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show