OPEN NEWSER

Friday 29. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു .

  • General
27 Apr 2021

 

പാലിയേക്കര:ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇ കൊമേഴ്‌സ് സംരംഭമായ ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു . തൃശൂര്‍  കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം പറപ്പൂക്കര പഞ്ചായത്തിലെ സ്വന്തം സ്ഥലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഓഫീസ് ആരംഭിക്കുന്നത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫിജികാര്‍ട്ട് സി.ഇ.ഒ ഡോ.ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ്, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സി.പി. അനില്‍ ,പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് , ഫിജികാര്‍ട്ട് മാര്‍ക്കറ്റിംഗ് ടീം, ഡിസ്ട്രിബ്യൂട്ടേഴ്‌സ് തുടങ്ങിയവര്‍ സന്നിഹിതരായി.200 ഓളം ജോലിക്കാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാനുള്ള സംവിധാനമുള്ള ഓഫീനില്‍ 500 ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ഡിജിറ്റല്‍ ട്രെയിനിംഗ് ഹാള്‍. മിനി തീയേറ്റര്‍ ഹാള്‍. ലൈവ് പ്രോഗ്രാം സ്റ്റുഡിയോസ്. റീടെയ്ല്‍ ഔട്ട്‌ലെറ്റ്.കോഫിഷോപ്പ്. റെസ്‌റ്റോറന്റ്.എന്നീ അത്യാധുനിക സംവിധാനങ്ങളുണ്ടാവും.

2025 ല്‍ 5000 കോടി വിറ്റ് വരവുള്ള ഫിജിറ്റല്‍ ഡയറക്ട് സെല്ലിംഗ് കമ്പനിയാവുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുക എന്നതാണ് പുതിയ ഓഫീസ് സംവിധാനത്തിലൂടെ സാധ്യമാക്കുകഇന്ത്യയില്‍ ഡയറക്റ്റ് സെല്ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ എല്ലാ റജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് 2018 ല്‍ ഫിജികാര്‍ട്ട്പ്രവര്‍ത്തനമാരംഭിച്ചത്.

ഫിജി ഗ്രീന്‍, ആര്യ സൂക്ത, ബോബി & മറഡോണ, സ്ലീവ് ലൈന്‍, De, Leware, തുടങ്ങിയ 10 ഓളം ബ്രാന്റുകളില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന 250ഓളം വ്യത്യസ്ത ഉല്‍പന്നങ്ങളും കരാറടിസ്ഥാനത്തില്‍ മറ്റനേകം ജനകീയ ബ്രാന്റു നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങിക്കുന്നവയുമായ 5000 ത്തോളം ഉല്പന്നങ്ങളാണ് പ്രധാനമായും ഇപ്പോള്‍ വിപണനം നടത്തുന്നത് .ഉപഭോക്തൃ സംയോജിത വിപണന രീതിയുടെ മികച്ച പ്രവര്‍ത്തനം സാമ്പത്തിക വിനിമയ രംഗത്ത് വലിയ മാറ്റമുണ്ടാക്കാനും ഒട്ടനവധി ആളുകളുടെ സാമ്പത്തിക അഭിവൃദ്ധിക്കും ഫിജി കാര്‍ട്ട് സഹായകമായിട്ടുണ്ട്.ഈ വര്‍ന്മം ഓഹരി വില്‍പനയ്ക്ക് തയ്യാറെടുക്കുന്നതിലൂടെ ഇന്ത്യന്‍ ഡയറക്ട് സെല്ലിംഗ് രംഗത്ത് കൂടുതല്‍ വിപുലമായ മാര്‍ക്കറ്റിനെ ഫിജി കാര്‍ട്ട് ലക്ഷ്യം വയ്ക്കുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം തുടരും; മറ്റ് വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും;ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • മാനന്തവാടി ഗവ.കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.
  • പട്ടികവര്‍ഗ വിഭാഗത്തിനുള്ള സര്‍ക്കാരിന്റെ ഓണസമ്മാനം വയനാട് ജില്ലയില്‍ 15,630 പേര്‍ക്ക്
  • വയനാട് ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ടായി എന്‍.ആര്‍ ജയരാജ് ചുമതലയേറ്റു.
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എല്‍സ്റ്റണിലെയും വികസന പ്രവൃത്തികള്‍ നേരില്‍കണ്ട് നീതി ആയോഗ് സംഘം; കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളില്‍ അതീവ സന്തുഷ്ടനെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍
  • എംഡിഎംഎ യും കഞ്ചാവുമായി യുവാക്കളെ പിടികൂടി
  • വയനാട് വഴിയടയാതിരിക്കാന്‍ ബദല്‍ സംവിധാനം തേടണം: സ്വതന്ത്ര കര്‍ഷക സംഘം
  • വയോധിക സ്വയം വെട്ടി മരിച്ചു
  • താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ കടത്തിവിടും; ;ഈ ഇളവ് മഴ കുറയുന്ന സമയങ്ങളില്‍ മാത്രം; ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി
  • മഴ ഒഴിയാതെ വാഹനങ്ങള്‍ ചുരത്തിലേക്ക് കയറ്റി വിടാന്‍ കഴിയില്ല: മന്ത്രി കെ രാജന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show