സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പ് ഉദ്ഘാടനം
മാനന്തവാടി: മാനന്തവാടി സെന്റ് ജോസഫ് മിഷന് ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ വയനാട് ഡിസ്ട്രിക്ട് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്റെ സഹായത്തോടെ നടത്തുന്ന കോവിഡ് 19 നു എതിരെയുള്ള റാപ്പിഡ് കമ്മ്യൂണിറ്റി വാക്സിനേഷന് പ്രോഗ്രാമിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി. സ്കൂളില്‍ വെച്ച് നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ കത്തോലിക്ക കോണ്‍ഗ്രസ്, എസ്.ഡബ്ല്യു.എസ്, കെ.സി.വൈ.എം എന്നീ സംഘടനകളുടെ സഹായത്തോടെ നടത്തിയ മെഗാ ക്യാമ്പില്‍ ആശുപത്രി ഡയറക്ടര്‍ ഫാ.മനോജ് കവലക്കാടന്‍, വികാരി ഫാ.ആന്റോ മമ്പള്ളി, ഫാ.ജോമേഷ് തേക്കിലക്കാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, പഞ്ചായത്ത് മെമ്പര്‍ പി.കെ. ഗോപി, വാക്സിനേഷന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോണ്സന്, ജോസ് കുറുമ്പാലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. നിലവില്‍ കോവിഡ് 19ന് എതിരെയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പൈലറ്റ് പ്രൊജക്റ്റ് ആയി ഈ കമ്യൂണിറ്റി വാക്സിനേഷന് പ്രോഗ്രാമിനെ വിലയിരുത്തുന്നു. ആദ്യ ഷെഡ്യൂളില്‍ തിരഞ്ഞെടുത്തിരിക്കുന്ന 7 സ്ഥലങ്ങളില്‍ ആണ് വാക്സിനേഷന് ലഭ്യമാക്കുക. 45 വയസിനു മുകളില്‍ പ്രായമുള്ള 350 മുതല്‍ 400 വരെ ആളുകള്‍ക്ക് സൗജന്യമായി ഓരോ ദിവസവും വാക്സിന് നല്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍