നിയന്ത്രണങ്ങള്‍ക്കിടയിലും മാറ്റ് ഒട്ടും ചോരാതെ ഹോളി ആഘോഷിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മാറ്റ് ഒട്ടും ചോരാതെ ഹോളി ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ഹോളി ആഘോഷങ്ങള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ എല്ലാവര്‍ക്കും ഹോളി ആശംസകള്‍ നേര്‍ന്നു.നിറം ഒട്ടും മങ്ങാതെയാണ് ഉത്തരേന്ത്യ ഇന്ന് ഹോളി ആഘോഷിച്ചത്. പൊതുസ്ഥലങ്ങളില്‍ ഉള്ള പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതിനാല്‍ ആഘോഷങ്ങള്‍ വീടുകളില്‍ പരിമിതപ്പെട്ടു. എങ്കിലും കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായഭേദമില്ലാതെ ആഘോഷിക്കുന്ന ഹോളി മാറ്റ് ചോരാതെയാണ് ജനങ്ങള്‍ ആഘോഷിച്ചത്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും സമരവേദിയില്‍ ഹോളി ആഘോഷിച്ചു. ആഘോഷങ്ങള്‍ അതിരു കടക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് വിപുലമായ ഹോളി ആഘോഷങ്ങള്‍ക്കാണ് ഇന്ന് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍