വയനാട് സ്വദേശി കോഴഞ്ചേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശിയും ഇടുക്കിയില്‍ ജോലി ചെയ്ത് വരുന്നതുമായ പാസ്റ്റര്‍ രാജീവ് കൊടൂര്‍ (42) ബൈക്കപകടത്തില്‍ മരിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ചപ്പാത്ത് സെന്ററില്‍ മാട്ടുകട്ട സഭാ ശുശ്രൂഷകനായ രാജീവ് ബൈക്കില്‍ യാത്ര ചെയ്യവേ കോഴഞ്ചേരിക്ക് സമീപം വെച്ച് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെയാണ് അപകടം. തുടര്‍ന്ന്‌കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവ് രാത്രിയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് മുണ്ടക്കുറ്റി ചര്‍ച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍ നടക്കും.ഭാര്യ: ലീന്‍സി രാജീവ്. മക്കള്‍: അബിയ, ആല്‍വിന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍