നവജാത ശിശുവിന്റെ മരണത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ: രക്ഷിതാവ്

മാനന്തവാടി: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ വെച്ച് പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിന് പിന്നില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് രക്ഷിതാവ് ബാലകൃഷ്ണന്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വൈകിയതിലടക്കം അന്വേഷണം നടത്തണമെന്നും രാമകൃഷ്ണനും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാളാട് എടത്തന കോളനിയിലെ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഓപ്പറേഷനിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്. എന്നാല്‍ ഓപ്പറേഷന്‍ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് രക്ഷിതാവ് ബാലകൃഷ്ണന്‍ പറയുന്നത്.
കുഞ്ഞിന് തൂക്ക കൂടുതലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് മാര്‍ച്ച് 4 ന് തന്നെ ഭാര്യയെ അഡ്മിറ്റ് ചെയ്തുവെന്നും സ്‌കാനിംഗ് റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും കുഞ്ഞ് മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് കോളിച്ചാല്‍, കെ.എം.മനോജ്, കേളു അത്തിക്കൊല്ലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും, ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍