ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മാനന്തവാടി: പയ്യമ്പള്ളി താഴെ കുറുക്കന്‍മൂലയ്ക്ക് സമീപം ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കണിയാമ്പറ്റ താമസിച്ചു വരുന്ന കാപ്പുഞ്ചാല്‍ കിണ്ടിമൂല നാരായണന്റെ മകന്‍ മനോജ് (36) ആണ് മരിച്ചത്. സഹയാത്രികനായ അഞ്ചുകുന്ന് ചക്കന്‍ കുഴിയില്‍ പ്രദീഷ് (30) നെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ പയ്യമ്പള്ളി കണനം പൊതിയില്‍ യോഹന്നാന്‍ (53), പടമല മുള്ളന്‍തറ കോളനിയിലെ പ്രവീണ (17), ബിന്ദു ബാലന്‍ (39), പയ്യമ്പള്ളി ഊത്തുകുഴിയില്‍ വര്‍ഗ്ഗീസ് (60) എന്നിവര്‍ പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.പാല്‍ വെളിച്ചം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ കുറുക്കന്‍മൂല ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോയില്‍ ഇടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍