യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
പിലാക്കാവ്: ഒരപ്പ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പിലാക്കാവ് വാളാട്ട്കുന്ന് പള്ളിക്കുന്നില്‍ ജോണിയുടേയും എലിസബത്ത് (ലീലാമ്മ) ന്റെയും മകന് ജോഷി (37) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഒരപ്പ് കടവിലെത്തിയ ജോഷി കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. തുടര്‍ന്ന് വാളാട് റെസ്ക്യൂ ടീമും, നാട്ടുകാരും തിരച്ചില്‍ നടത്തുകയും റെസ്ക്യു ടീമംഗങ്ങള്‍ ജോഷിയെ പുറത്തെടുത്തൂവെങ്കിലും മരിച്ചിരുന്നു. വയറിംഗ് തൊഴിലാളിയാണ് ജോഷി. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജെസി സഹോദരിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍