വികസന സന്ദേശ ജാഥയ്ക്ക് ആവേശോജ്ജ്വല തുടക്കം
പുല്‍പ്പള്ളി: സി.പി.ഐ.(എം) സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക് പാടിച്ചിറയില്‍ ആവേശോജ്ജ്വല തുടക്കം. ജാഥാ ക്യാപ്റ്റനും സി.പി.ഐ.(എം) വയനാട് ജില്ലാ സെക്രട്ടറിയുമായ പി ഗഗാറിന് പതാക നല്‍കിക്കൊണ്ട് സി.കെ ശശീന്ദ്രന് എം.എല്‍.എ ജാഥ ഉദ്ഘാടനം ചെയ്തു. വി.വി ബേബി, ജാഥ വൈസ് ക്യാപ്റ്റന്‍ സുരേഷ് താളൂര്‍, ജാഥാ മാനേജര്‍ എം.എസ് സുരേഷ് ബാബു, പി.ആര് ജയപ്രകാശ്, രുഗ്മണി സുബ്രഹ്മണ്യന്, ടി.ബി സുരേഷ്, പി എസ് ജനാര്ദനന്, പി ജെ പൗലോസ്, ജോബി കെ വി തുടങ്ങിയവര്‍ സംസാരിച്ചു. നാളെ മുള്ളന്‍ കൊല്ലി, പുല്പള്ളി, കാപ്പിസെറ്റ്, ഇരുളം, കേണിച്ചിറ എന്നീ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. ജാഥ തിങ്കളാഴ്ച്ച സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍