പൊലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി

രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണം. അതിന് ശേഷം പൊലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
വിധി നടപ്പാക്കാന്‍ കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ ഓഫീസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍