OPEN NEWSER

Saturday 17. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അധ്യാപക സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കരുത്:  കെ.പി.എസ്.ടി.എ

  • S.Batheri
28 Feb 2021

മീനങ്ങാടി: അധ്യാപക സിവില്‍ സര്‍വ്വീസ് മേഖലയിലെ ഇടതു സര്‍ക്കാരിന്റെ പ്രതിലോമകരമായ തീരുമാനങ്ങള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് കെ.പി.എസ്.ടി.എ ബത്തേരി ഉപജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കോവിഡ് മഹാമാരി കാലഘട്ടത്തിലുള്‍പ്പടെ അധ്യാപകരും ജീവനക്കാരും കര്‍മ്മനിരതരായിരുന്നു .എന്നിട്ടും ശമ്പള പരിഷ്‌കരണ മുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ് .ഇടത് അധ്യാപക സംഘടനാ നേതാവിന് വേണ്ടി കേരളത്തിലെ െ്രെപമറി പ്രധാനാധ്യാപകരുടെ സ്ഥാനക്കയറ്റം അട്ടിമറിച്ചിരിക്കുകയാണ് .സംസ്ഥാനത്താകെ 973 െ്രെപമറി പ്രധാനാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ് .ഇത്രയും തന്നെ െ്രെപമറി അധ്യാപ തസ്തികയിലേക്കുള്ള പി എസ് സി നിയമനവും മുടങ്ങിയിരിക്കുകയാണ് .  അധ്യാപകരെയും ജീവനക്കാരെയും വിശ്വാസത്തിലെടുക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി .

         സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു .  ഉപജില്ലാ പ്രസിഡന്റ് എം പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു .സെക്രട്ടറി  കെ കെ രാമചന്ദ്രന്‍ ,സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി എസ് ഗിരീഷ് കുമാര്‍ , ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യന്‍           പാലംപറമ്പില്‍, സെക്രട്ടറി എം വി രാജന്‍ ,എം എം ഉലഹന്നാന്‍ , എം പ്രദീപ് കുമാര്‍ ,കെ സി അനുമോന്‍ ,ഷിനി ജോസഫ് ,കെ എ അജിത , സി എം അബ്ദുള്‍ സലാം ,കെ എസ് മനോജ് കുമാര്‍ ,എം വി ബിനു ,എം ടി ബിജു എന്നിവര്‍ സംസാരിച്ചു

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊവിഡ് കൂട്ടപ്പരിശോധന; കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 25000 കടന്നേക്കാം
  • കൊവിഡ് വ്യാപനം : എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി
  • പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകള്‍ക്ക് നാളെ  പ്രവൃത്തി ദിനം
  • വയനാട് ജില്ലയില്‍ ഇന്ന്  484 പേര്‍ക്ക് കൂടി കോവിഡ്; 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ് രോഗബാധ; 100 പേര്‍ക്ക് രോഗമുക്തി; 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
  • സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മാനന്തവാടി നഗരസഭ
  • തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 1,341 മരണം
  • വയനാട് ചുരത്തില്‍  കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം
  • ജില്ലാ പോലീസ് മേധാവി മാനന്തവാടിയിലും പരിശോധന നടത്തി
  • കോവിഡ്പ്രതിരോധം; വയനാട് ജില്ലയില്‍ 10 ഇടങ്ങളില്‍ നിരോധനാജ്ഞ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show