OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സബ് കളക്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  • Mananthavadi
26 Feb 2021

മാനന്തവാടി: പതിനെട്ട് വര്‍ഷങ്ങള്‍ മുമ്പ് കുടിയേറ്റം നടന്ന ഗോദാവരി സെറ്റില്‍മെന്റ കോളനിയില്‍ ഭൗതിക സഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവാശ്യപ്പെട്ടുകൊണ്ട് കോളനി നിവാസികള്‍ മാനന്തവാടി സബ് കളക്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതുവരെ കോളനി നിവാസികള്‍ക്ക് ഭുമിയോ ഭൂമിക്കുള്ള കൈവശരേഖകളോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല, യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കോളനിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിയാളുകളാണ് മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫീസ് മുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്. 

സമരം അര മണിക്കൂറോളം നീണ്ടപ്പോള്‍ സ്ഥലത്ത് പോലീസ് എത്തുകയും, മുന്‍കൂട്ടി അനുമതിവാങ്ങാത്തതിനാല്‍ പിരിഞ്ഞ് പോകണമെന്നും പറഞ്ഞതിനെ തുടര്‍ന്ന് സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടിക്കിടയില്‍ സബ്ബ് കലക്ടറുടെ ഓഫീസ് ഇടപെട്ട്  സമരക്കാരെ  ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. ഗോദാവരി കോളനിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കൈവശ അവകാശ രേഖ അനുവദിക്കുക,കുടിവെള്ള പ്രശ്‌നം പരിഹരിക്കുക,ഭവന രഹിതര്‍ക്ക് ഭവനം അനുവദിക്കുക,പൂര്‍ത്തിയാകാത്ത ഭവനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക,റോഡുകള്‍ പൂര്‍ത്തീകരിക്കുക,വഴി വിളക്കുകള്‍ പുനസ്ഥാപിക്കുക,എഫ്ആര്‍സി കമ്മിറ്റി പുനസ്ഥാപിക്കുക, കലക്ടറോ സബ്ബ് കലക്ടറോ മറ്റു ഉന്നത ഉദ്യോഗസ്ഥരോ കോളനി സന്ദര്‍ശിക്കുക തുടങ്ങിയവയായിരുന്നു ചര്‍ച്ചയില്‍ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. സബ്ബ് കലക്ടര്‍ വിഷയങ്ങള്‍ കേള്‍ക്കുകയും അടുത്ത ദിവസങ്ങളില്‍ തന്നെ കോളനി സന്ദര്‍ശിക്കുമെന്നും വിഷയങ്ങള്‍ പഠിച്ച് സമരക്കാരുടെ ആവശ്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുമെന്നും സമരക്കാര്‍ക്ക് നല്‍കിയ ഉറപ്പുമ്മേല്‍ സമരം അവസാനിപ്പിച്ചു.സബ്ബ് കലക്ടറുമായുള്ള ചര്‍ച്ചയില്‍ വാര്‍ഡ് മെമ്പര്‍ പി.എസ്.മുരുകേശന്‍,ബ്ലോക് പഞ്ചായത്ത് മെമ്പര്‍ അസിസ് വാളാട്, കോളനി നിവാസികളായ കെ.സി.ചന്ദ്രന്‍,എം.വി.ബാലന്‍,രുഗ്മണി ചന്ദ്രന്‍,ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. സമരത്തിന് സി.പി.ചന്ദ്രന്‍,രഷ്മി വിജേഷ്,ക്യഷ്ണന്‍,പി.ദാസന്‍,വിജയന്‍,മുണ്ടന്‍,ഗോപാലന്‍,ലക്ഷ്മി ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show