ഇനി ഇളവുണ്ടാകില്ലെന്ന് കര്‍ണ്ണാടക; അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

മാനന്തവാടി: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ചെക്ക് പോസ്റ്റ് കടത്തിവിടില്ലെന്ന്കര്‍ണ്ണാടക ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും വ്യക്തമാക്കി.ചെക്ക് പോസ്റ്റുകളില്‍ നാളെ മുതല്‍ പോലീസ് സുരക്ഷ ശക്തമാക്കും.ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ബൈരക്കുപ്പ വെച്ച് വയനാട് എസ്.പി ഡോ.അര്‍വിന്ദ് സുകുമാര്‍ മൈസൂര്‍ എസ്.പി.റിശാന്ത് എന്നിവര്‍ ചര്‍ച്ച നടത്തി.
കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കും, കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ വന്ന് തിരികെ പോകുന്നവര്‍ക്കുമാണ് കോവിഡ് നെഗറ്റീവ് ഉറപ്പാക്കുന്നതിനായി ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും ഇതരസംസ്ഥാനങ്ങളിലേക്കോടുന്ന ബസുകളില്‍ യാത്ര ചെയ്യുന്നര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്.ടാക്‌സി വാഹനങ്ങള്‍, സ്വകാര്യവാഹനങ്ങള്‍, ലോറി, ടിപ്പറുകള്‍ എന്നിവ ഓടിച്ചുപോകുന്ന െ്രെഡവര്‍മാര്‍ക്ക്അതിലെ യാത്രക്കാര്‍ക്കുമാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. എന്നാല്‍ പച്ചക്കറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് ചില ഇളവുകള്‍ നല്‍കും.ഇത്തരം വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണം. െ്രെഡവറുടെ പേര് വാഹനത്തിന്റെ നമ്പര്‍ മറ്റ് രേഖകള്‍ എന്നിവ നല്‍കിയാണ് റജിസ്റ്റര്‍ ചെയ്യണം. ചരക്ക് വാഹനത്തില്‍ പോകുന്നവര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, ജില്ലകളോട് ചേര്‍ന്നുള്ള കര്‍ണാടകയുടെ ചെക്കുപോസ്റ്റുകളില്‍ ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ കോവിഡ് വര്‍ധിച്ചുവരുന്നതിനാല്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ചെക്കുപോസ്റ്റുകളില്‍ ഇന്ന് മുതല്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താത്തവരെ കടത്തിവിടില്ല.അതേസമയം, കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കര്‍ണാടക സ്വദേശികളോടും ടൂറിസ്റ്റുകളോടും കേരളത്തിലേക്ക് പോയി വന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാഫലമില്ലാതെ കര്‍ണാടകയിലേക്ക് കടത്തിവിടില്ലെന്നും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍വ്യക്തമാക്കി.ഇതോടെ പലരും കര്‍ണാടക ചെക്കുപോസ്റ്റുകളില്‍ നിന്നും മടങ്ങിപ്പോകുകയാണ്. പുതിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെ കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കര്‍ണാടകയിലേക്കും, കര്‍ണാടകയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്കും വരുന്നത് ഇല്ലാതായിരിക്കുകയാണ്.
കര്‍ണ്ണാടക ബൈരക്കുപ്പ വെച്ച് വയനാട് എസ്.പി.ഡോ. അരവിന്ദ് സുകുമാര്‍ മൈസൂര്‍ എസ്.പി.റിശാന്ത്, എന്നിവരുമായി ചര്‍ച്ച നടത്തി.കര്‍ണ്ണാട അതിര്‍ത്തിയായ ബാവലിയില്‍മൈസൂര്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.അമര്‍നാഥ്, മൈസൂര്‍ജില്ലാ വെക്ടര്‍ ബോര്‍ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ചിദംബരം, എച്ച്.ഡി.കോട്ട താലൂക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ഡോ.രവികുമാര്‍ എന്നിവരെത്തി ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ വരുന്നെആരെയും കര്‍ണ്ണാടക ചെക്ക് പോസ്റ്റ് കടത്തിവിടില്ലെന്ന് ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എച്ച്.ഡി.കോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പുട്ടു സ്വാമിയും ബാവലിചെക്ക് പോസ്റ്റിലെത്തി പോലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms