OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനമരം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു   

  • Mananthavadi
23 Feb 2021

പനമരം: പനമരം ഗ്രാമപഞ്ചായത്ത്  2021-22 വാര്‍ഷിക ബജറ്റില്‍ ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണംക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന. ആകെ 53.25 കോടി രൂപയുടെ വരവും 52.96 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 28.94 ലക്ഷം രൂപയുടെ നീക്കിയിരിപ്പുണ്ട്. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലാണ് ബജറ്റ് അവതരിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബജറ്റില്‍  വനിതാ വികസനം, ഭിന്നശേഷിക്കാരുടെയും വയോജന ങ്ങളുടെയും കുട്ടികളുടെയും വികസന ക്ഷേമ പദ്ധതികള്‍ക്കും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. പനമരം ടൗണ്‍ മാലിന്യ മുക്തമാക്കി സൗന്ദര്യ വത്കരിക്കുന്നതിന് ശുചിത്വ പനമരം സുന്ദര പനമരം പദ്ധതി, കൊറ്റില്ലം സംരക്ഷണ പദ്ധതി, വനിതകള്‍ക്ക് പെണ്ണാട് നല്‍കല്‍, സമഗ്ര കായിക വികസന പദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റീന ജോസഫ്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി സുബൈര്‍, പഞ്ചായത്തംഗങ്ങളായ ടി.മോഹനന്‍, വാസു അമ്മാനി, രാമചന്ദ്രന്‍ മാസ്റ്റര്‍, ശാന്ത, ജെയിംസ്, ബെന്നി ചെറിയാന്‍, സുനില്‍ കുമാര്‍, വി.സി. അജിത്, അനീറ്റ ഫെലിക്‌സ്, തുഷാര, അജയകുമാര്‍, ലക്ഷ്മി ആലക്കമുറ്റം സെക്രട്ടറി വി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show