മലയോര സംരക്ഷണ യാത്രക്ക് സ്വീകരണം നല്‍കി

മാനന്തവാടി: ബഫര്‍ സോണ്‍ കരട് വിജ്ഞപനത്തിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാതടത്തില്‍ നയിക്കുന്ന മലയോര സംരക്ഷണ യാത്രക്ക് കെ.സി.വൈ.എം മാനന്തവാടി മേഖല സ്വീകരണം നല്‍കി. ബഫര്‍ സോണ്‍ കരട് വിജ്ഞപനം പിന്‍വലിച്ചില്ലെങ്കില്‍ ഇനിയും ശക്തമായ പ്രതിഷേധ സമരങ്ങളുമായി കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോകുമെന്ന് കെ.സി.വൈ.എം മാനന്തവാടി മേഖല മുന്നറിയിപ്പ് നല്‍കി.കണിയാരം, തലപ്പുഴ, പേരിയ, വാളാട്, തവിഞ്ഞാല്‍ എന്നീ സ്ഥലങ്ങളില്‍ ബഫര്‍ സോണ്‍ വിജ്ഞപനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങളും സമര പരുപാടികളും നടത്തി. ജോസ് പുന്നകുഴിയില്‍, ഷംജിത്ത് ചേലക്കല്‍, അഡ്വ. ജിജില്‍ ജോസഫ്, ഷൈജന്‍ ഓലിമലയില്‍, ബിജു പുതുപ്പറമ്പില്‍, ഫാ. ആന്റോ മാമ്പള്ളില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ആഗസ്റ്റ്യന്‍ ചിറക്കത്തോട്ടം, മേഖല ഡയറക്ടര്‍മാരായ ഫാ. മാത്യു മലയില്‍, ഫാ. ലിന്‍സണ്‍, മേഖല അനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ ജോസഫ്, രൂപത കോര്‍ഡിനേറ്റര്‍ ജിജിന കറുത്തേടത്ത്, മേഖല പ്രസിഡന്റ് അഷ്ജാന്‍ കൊച്ചുപാറയ്ക്കല്‍, മേഖല ഭാരവാഹികളായ, ജോബിഷ് പന്നികുത്തിമക്കല്‍, നിഖില്‍ പള്ളിപ്പാടം, ലിന്റോ പടിഞ്ഞാറേല്‍, രൂപത ജനറല്‍ സെക്രട്ടറി ജിയോ മച്ചുകുഴിയില്‍, ഗ്രാന്‍ലിയ അന്നന്ന, ടെസിന്‍ വയലില്‍, അഭിനദ് ജോര്‍ജ്, ക്രസന്റ് ഷാജു, ഡോണ്‍ കറുത്തേടത്ത്, ജെറിന്‍ ജോര്‍ജ്, അന്നന്ന വാളാട്, അലന്‍ കപ്പലുമാക്കല്‍ എന്നിവര്‍ വിവിധ ഇടങ്ങളില്‍ സംസാരിച്ചു. ആലാറ്റില്‍, പേരിയ, തലപ്പുഴ, വാളാട്, കുറ്റിമൂല, തവിഞ്ഞാല്‍ , ടൗണ്‍ ചര്‍ച്ച്, കണിയാരം, പാറത്തോട്ടം, പുതിയിടം എന്നീ യൂണിറ്റുകള്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍