പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

പുല്‍പ്പള്ളി: കാര്‍ഷിക മേഖല, കുടിവെള്ളം, ക്ഷീരമേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സുകു അവതരിപ്പിച്ചു. ആകെ വരവ് നാല്‍പ്പത്തിയെട്ട് കോടി അറുപത്തിയാറ് ലക്ഷത്തി അറുപത്തിയൊന്നായിരത്തി എഴുന്നൂറ്റിത്തൊണ്ണൂറ്റിയാറ് രൂപയും ചിലവ് നാല്‍പത്തിയെട്ട് കോടി മുപ്പത്തിമൂന്ന് ലക്ഷത്തി അറുപതത്തിയൊന്നായിരത്തി മുന്നൂറ്റി ഇരുപത്തിയൊന്ന് രൂപയും നീക്കി ബാക്കി മുപ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി നാനൂറ്റിയെഴുപത്തിയഞ്ച് രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്.ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി 18 കോടിയും അംഗന്‍വാടി കുട്ടികള്‍ക്ക് പോഷകാഗം വിതരണത്തിനായി 30 ലക്ഷം രൂപയും പുതിയ പഞ്ചായത്ത് കെട്ടിടത്തിന് 2.5 കോടി രൂപയും ,ഫയര്‍സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലമെടുപ്പിനായി 20 ലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കായി 14.5 കോടി രൂപയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 1 കോടി രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 20 ലക്ഷം രൂപ ആധുനിക ലാബ് സൗകര്യത്തോട് കൂടിയ മൃഗാശുപത്രിക്കായി 99 ലക്ഷം രൂപയും പാല്‍ സബ്‌സിഡി നല്‍ക്കുന്ന താനായി 73 ലക്ഷം രൂപയും കാലി തീറ്റ സബ്‌സിഡി നല്‍കുന്നതിനായി 15 ലക്ഷം രൂപയും കന്നുകുട്ടി പരിപാലനത്തിനായി 25 ലക്ഷം രൂപ പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി പോത്ത് കുട്ടികളെ വിതരണം ചെയ്യുന്നതിനായി 20 ലക്ഷം രൂപയും ഗോത്ര സാരഥി പദ്ധതിക്കായി 30 ലക്ഷം രൂപയും പ്രഭാത ഭക്ഷണം നല്‍കുന്നതിനായി 12 ലക്ഷം രൂപ എന്നിങ്ങനെയാണ് ബഡ്ജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്. ബഡ്ജറ്റ് ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഠട ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ങഠ കരുണാകരന്‍, ജോളി നരിതൂക്കാല്‍, ശ്രീദേവി മുല്ലക്കല്‍, സെക്കട്രി തോമസ്, അനില്‍ ഇ കുമാര്‍, മണി പാമ്പനായില്‍, ജോമറ്റ്, ബാബു കണ്ടത്തിന്‍ കര എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍