രാജ്യത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തില്‍: പഠനം
രാജ്യത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തിലാണ് ഐസിഎംആര്‍ പഠനം. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും പഠനത്തിന് വിധേയമാക്കാറില്ല. അതുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സിറോ പ്രിവേയ്ലെന്സ് സര്വേയ്ലന്സ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെ കുറിച്ച് സമഗ്ര ചിത്രം ലഭിക്കാന്‍ ഇത് സഹായിക്കും.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗ വ്യാപനം കേരളത്തില്‍ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് കൂടുന്ന കാഴ്ചയാണ് കാണുന്നത്. നിയന്ത്രണങ്ങളിലെ ഇളവ് കാരണമാണ് ഇത്. അതുകൊണ്ട് ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍