ഇന്ത്യ-ചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന്

ലഡാക്ക്: ഇന്ത്യചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന്. രാവിലെ പത്തിന് യഥാര്ഥ നിയന്ത്രണ രേഖയില്‍ മോള്‌ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. പാഗോംഗ് തീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനകള് പിന്മാറിയ സാഹചര്യത്തിലാണ് ചര്ച്ച നടക്കുന്നത്. ദെസ് പാംഗ്, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളില് നിന്നുള്ള പിന്മാറ്റമാണ് ചര്ച്ചാ വിഷയം. അതേസമയം, ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും കൊല്ലപ്പെട്ട ഗല്വാന് സംഘര്ഷത്തിന്റെ ദൃശ്യങ്ങള് ചൈന പുറത്തുവിട്ടു . കഴിഞ്ഞ ജൂണിലുണ്ടായ സംഘര്ഷത്തിന്റെ ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി ചൈന സമ്മതിച്ചതിനു പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സംഘര്ഷമുണ്ടായി എട്ട് മാസങ്ങള്ക്ക് ശേഷമാണ് നാല് സൈനികര് കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍