അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം അന്തരിച്ചു
ബുവാനോസ്ആരിസ്: അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ഏറെക്കാലമായി അനാരോഗ്യം മൂലം വിഷമിച്ചിരുന്ന മുന്‍ പ്രസിഡന്റിന്റെ വിയോഗവാര്‍ത്ത പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. മൂത്രത്തിലെ അണുബാധയെത്തുടര്‍ന്ന് രണ്ടുമാസം മുന്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1973 മുതല്‍ മൂന്നുവര്‍ഷവും തുടര്‍ന്ന് 1983 മുതല്‍ ആറ് വര്‍ഷവും ലാ റിയോജ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു. 1989 ലാണു പ്രസിഡന്റായി ചുമതലയേറ്റത്.
രാജ്യത്തിന്റെ സാന്പത്തിക മുന്നേറ്റങ്ങളുടെ അമരക്കാരനായി ആദ്യം അറിയപ്പെട്ടിരുന്ന കാര്‍ലോസ് മെനം പത്തുവര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ അഴിമതിയുടെയും വിവാദങ്ങളുടെയും പേരില്‍ തലതാഴ്ത്തിയാണ് അധികാരമൊഴിഞ്ഞത്. ഗള്‍ഫിലേക്കും ബോസ്‌നിയയിലേക്കും സൈന്യത്തെ അയച്ചതും ക്രൊയേഷ്യ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളുമായി ആയുധ ഇടപാട് നടത്തിയതും അദ്ദേഹത്തിന്റെ പ്രതിഛായയില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍