OPEN NEWSER

Monday 14. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുഡിഎഫ് ഘടകകക്ഷിയാകും; എല്‍ഡിഎഫ് വിട്ടെന്ന് മാണി സി. കാപ്പന്‍

  • Keralam
13 Feb 2021

പാലാ: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി മാണി സി. കാപ്പന്‍. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയില്‍ തന്റെ ശക്തി തെളിയിക്കും. 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നും കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. പുതിയ പാര്‍ട്ടിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്‍ഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
  • അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show