എടവക കമ്മോത്ത് വാഹനാപകടം ; മൂന്ന് കാറുകള്‍ തകര്‍ന്നു;ബൈക്കിനും കേടുപാട്

എടവക: എടവക കമ്മോത്ത് നടന്ന വാഹനാപകടത്തില്‍ മൂന്ന് കാറുകള്‍ ഭാഗികമായി തകര്‍ന്നു. ഒരു ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ ഇടിച്ച് രണ്ട് ഇന്നോവ കാറുകള്‍ക്കും, ഒരു ബൈക്കിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കമ്മോം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് പത്ത് മണിയോടെയായിരുന്നു സംഭവം. മാനന്തവാടിയില്‍ നിന്നും നാദാപുരത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ഈ കാര്‍ വെള്ളമുണ്ടയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറിലും, ബാലുശേരിയില്‍ നിന്നും പള്ളിക്കലിലേക്ക് വന്ന മറ്റൊരു ഇന്നോവ കാറിലും ഇടിക്കുകയായിരുന്നു. ഇതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും തട്ടി. അപകടത്തില്‍ കാറുകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍