രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അറുപത് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അറുപത് ലക്ഷം കടന്നു. കഴിഞ്ഞ 24 ദിവസം കൊണ്ട് 60,35,660 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക 26 ദിവസങ്ങളെടുത്തെന്നും ബ്രിട്ടണ്‍ 46 ദിവസമെടുത്തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചിവരില്‍ 54,12,270 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 6,23,390 പേര്‍ മുന്‍നിര പ്രവര്‍ത്തകരുമാണ്. വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള് ആര്ക്കുമില്ല. വാക്‌സിന്‍ സ്വീകരിച്ചവരുടെ 0.0005 ശതമാനം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍