OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊതു വിജ്ഞാനത്തില്‍ ശ്രദ്ധ നേടി അഞ്ചുവയസ്സുകാരി അന്ന..!

  • S.Batheri
08 Feb 2021

പുല്‍പ്പള്ളി: കോളറാട്ട് കുന്നിലെ സന്തോഷ് -ചിഞ്ചു ദമ്പതികളുടെ മകള്‍ അഞ്ച് വയസുകാരിയായ അന്നയുടെ പൊതുവിജ്ഞാന രംഗത്തെ മികവ് ശ്രദ്ധേയമാക്കുന്നു. ഓര്‍മ്മശക്തികൊണ്ട് ഏവരേയും ആശ്ചര്യപ്പെടുത്തുകയാണ് ഈ ബാലിക. ലോക രാഷ്ട്രങ്ങള്‍,  തലസ്ഥാനങ്ങള്‍, രാഷ്ട്ര തലവന്‍മാര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍,  ജില്ല കളക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ പേരുകള്‍ ചോദിച്ചാല്‍ നിമിഷങ്ങള്‍ക്കകം അന്ന ഉത്തരം നല്‍കും. ഒരു വയസ് മുതലാണ് അന്നയുടെ ഓര്‍മ്മശക്തി രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഓരോ കാര്യങ്ങളും പറഞ്ഞ് നല്‍കുമ്പോള്‍ മറക്കാതെ ദിവസങ്ങള്‍ക്ക് ശേഷവും ഓര്‍മ്മിച്ച് പറയാന്‍ തുടങ്ങിയതോടെ ലോകവിവരങ്ങള്‍ അന്നയെ പഠിപ്പിച്ച് തുടങ്ങിയത് ഇപ്പോള്‍ ലോകരാജ്യങ്ങളുടെ പേരുകള്‍ മനപാഠവുമാണ്.

പൊതു വിജ്ഞാനങ്ങളുടെ പുസ്തകങ്ങള്‍ വാങ്ങി രണ്ട് തവണ പഠിപ്പിച്ചാല്‍ മറക്കാതെ ആര് ചോദിച്ചാലും നിമിഷങ്ങള്‍ക്കകം അന്ന ഉത്തരം നല്‍കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന പൊതു വിജ്ഞാന പുസ്തകങ്ങള്‍ കുട്ടിക്ക് വാങ്ങി നല്‍കി, രക്ഷിതാക്കള്‍ തന്നെയാണ് കുട്ടിയെ പഠിപ്പിക്കുന്നത്. പഠിപ്പിച്ച കാര്യങ്ങള്‍ യാതൊരു തെറ്റും കൂടാതെ മറുപടി നല്‍കാനുള്ള  ഓര്‍മ്മശക്തിയാണ് അന്നയെ ശ്രദ്ധേയമാക്കുന്നത്. പൊതു വിജ്ഞാന രംഗത്ത് കുടുതല്‍ പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അന്നയുടെ രക്ഷിതാക്കള്‍.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show