OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം;ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം:  സി.പി.ഐ.എം

  • S.Batheri
04 Feb 2021

 

പുല്‍പ്പള്ളി:  കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനത്തില്‍ ബത്തേരി താലൂക്കില്‍ പുല്‍പ്പളളി, ഇരുളം വില്ലേജുകളെ ഉള്‍പ്പടുത്തിയത് ഉല്‍കണ്ഠാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന്  സി.പി.ഐ.എം പുല്‍പ്പള്ളി ഏര്യാ കമ്മിറ്റി പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ ജനങ്ങള്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധരാണ്. പുതിയ വിജ്ഞാപനത്തിലൂടെ ജനങ്ങളേയും പരിസ്ഥിതിയേയും ശത്രുപക്ഷത്ത് നിര്‍ത്തുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ജനങ്ങളുടെ ജീവിതമാകെ മാറ്റിമറിക്കുന്ന പ്രഖ്യാപനമാണിതെന്നും സി.പി.ഐ.എം.തൊട്ടടുത്ത അയല്‍ സംസ്ഥാനത്തെ ഗൂഡല്ലൂരിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ജീവിത ദുരിതം നമ്മുടെ കണ്‍മുന്‍പിലാണ്. നീലഗിരി ജില്ലയില്‍ പരിസ്ഥിതി ലോല മേഖലയായി ചില താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നിശബ്ദരായിരിന്ന സമീപ പ്രദേശത്തെ ജനങ്ങളും ഇന്ന് ഈ ദുരിതത്തിന്റെ കീഴിലായിരിക്കുന്നു.ബന്ദിപ്പൂര്‍, നാഗര്‍ഹോള ബയോസ്പിയറിന്റെ സമീപ വില്ലേജുകളാണ് പുല്‍പ്പള്ളിയും ഇരുളവും എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപനത്തില്‍ വരാത്ത പാടിച്ചിറയും സമീപ ഭാവിയില്‍ ഉള്‍പ്പെടും എന്നതില്‍ സംശയമില്ല. ജനങ്ങളോടും ജനപ്രതിനിധികളോടും അലോചിക്കാതെ നടപ്പാക്കുന്ന ഇത്തരം ജന വിരുദ്ധ പ്രഖ്യാപനങ്ങള്‍ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ആഗോള കുത്തകകള്‍ക്ക് വേണ്ടി സ്വന്തം ജനതയെ കഴുമരത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യത്തിന് അപമാനമാണ്. ജന വിരുദ്ധമായ ഈ പ്രഖ്യാപനം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം മേഖലയിലെ മുഴുവന്‍ ജനങ്ങളേയും രംഗത്തിറക്കി ചെറുത്ത് നില്‍പ്പിന് സി.പി.ഐ.എം. നേതൃത്വം നല്‍കുമെന്ന് പുല്‍പ്പള്ളി ഏര്യാ കമ്മിറ്റി പ്രസ്ഥസ്താവനയില്‍ പറഞ്ഞു. എം.എസ് സുരേഷ് ബാബു, പി.എസ് ജനാര്‍ദനന്‍, ടി.ബി സുരേഷ്, രുക്മണി സുബ്രഹ്മണ്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show