രക്തദാന ക്യാമ്പ് നടത്തി
മീനങ്ങാടി: ഗവ:പോളി ടെക്നിക്ക് എന്‍.എസ്.എസ് യൂണിറ്റ്, ബി.ഡി.കെ വയനാട്, ജെ.സി.ഐ മീനങ്ങാടി എന്നിവര്‍ സംയുക്തമായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ഡോ:റോയി കെ.ജെ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് പോളിടെക്നിക്ക് മെക്കാനിക്കല്‍ വിഭാഗം എച്ച് .ഒ.ഡി റോയി വി.കെ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കര്ണന്, ബി.ഡി.കെ വയനാട് പ്രസിഡന്റ് രഞ്ജിത് കുമാര്‍ കെ.എ, ജെ.സി .ഐ മീനങ്ങാടി പ്രസിഡന്റ് സനോജ് കെ.പി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബിനോ ടി.എസ് ധനൂബ് മേപ്പാടി എന്നിവര്‍ സംസാരിച്ചു. അന്‍പതോളം ആളുകള്‍ രക്തദാനം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍