നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; ആര്‍ക്കും പരിക്കില്ല

മീനങ്ങാടി: കൃഷ്ണഗിരിക്ക് സമീപം കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് വരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 5.30 ഓടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ജയപ്രകാശും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നും, ആര്‍ക്കും പരിക്കില്ലെന്നും മീനങ്ങാടി പോലീസ് പറഞ്ഞു. കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് കൃഷ്ണഗിരി സ്‌റ്റേഡിയം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍