OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  241 പേര്‍ക്ക് കൂടി കോവിഡ് ;69 പേര്‍ക്ക് രോഗമുക്തി ; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
27 Jan 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (27.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി സ്വദേശികള്‍ 49, സുല്‍ത്താന്‍ ബത്തേരി 42, പനമരം 22, മീനങ്ങാടി 17, എടവക13, പൂതാടി 11, മുട്ടില്‍ 10, അമ്പലവയല്‍, കല്‍പ്പറ്റ, വെള്ളമുണ്ട  9  പേര്‍ വീതം, തവിഞ്ഞാല്‍ 8, നൂല്‍പ്പുഴ 6, കണിയാമ്പറ്റ, മേപ്പാടി, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, മൂപ്പൈനാട്, നെന്മേനി 4 പേര്‍ വീതം, പുല്‍പള്ളി 3, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, വൈത്തിരി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

69  പേര്‍ക്ക്  രോഗമുക്തി

മാനന്തവാടി സ്വദേശികള്‍ 7, സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി 4 പേര്‍ വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുതന, നെന്മേനി, മേപ്പാടി, പനമരം 2 വീതം, തരിയോട്, പൂതാടി, വെങ്ങപ്പള്ളി, വെള്ളമുണ്ട, വൈത്തിരി, എടവക, തവിഞ്ഞാല്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി,വീടുകളില്‍ ചികിത്സയിലുള്ള 34 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.

  436 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.1.21) പുതുതായി നിരീക്ഷണത്തിലായത് 436 പേരാണ്. 590 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7051 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 249729 സാമ്പിളുകളില്‍ 249317 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 226808 നെഗറ്റീവും 22509 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show