OPEN NEWSER

Monday 01. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍

  • Mananthavadi
21 Jan 2021

മാനന്തവാടി: 2 പ്രളയവും കോവിഡ് മഹാമാരിയും തകര്‍ത്തെറിഞ്ഞ വയനാടന്‍ കാര്‍ഷിക രംഗത്തിന് പുത്തനുണര്‍വായി സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം തവിഞ്ഞാല്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അഷ്‌റഫ് വലിയപീടികയിലിനെ തേടിയെത്തി. കാര്‍ഷിക രംഗത്ത് പ്രതിസന്ധികള്‍ നിറയുന്ന കാലത്ത് ഒരു കൃഷി ഭവന് കര്‍ഷകരെ എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് തെളിയിച്ച പ്രവര്‍ത്തന മികവാണ് സംസ്ഥാന പുരസ്‌കാരത്തിന് അഷറഫ് വലിയപീടികയിലിനെ അര്‍ഹനാക്കിയത്. കൃഷി ഓഫീസറായിരുന്ന കെ.ജി. സുനില്‍, അസി.കൃഷി ഓഫീസര്‍ കെവി റെജി എന്നിവരോടൊപ്പം ചേര്‍ന്ന് അഷ്‌റഫ് കാര്‍ഷിക രംഗത്ത് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം. കൃഷി ഓഫീസര്‍ സുനിലിനും പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നൂവെങ്കിലും സാങ്കേതികതത്വത്തിന്റെ പേരില്‍ ജില്ലാ കൃഷിഓഫീസില്‍ നിന്നും പുരസ്‌കാര അപേക്ഷ അയക്കാതിരുന്നത് വിനയായതായി ആരോപണമുണ്ട്. കര്‍ഷകര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

കഴിഞ്ഞ മൂന്നര വര്‍ഷമായി തവിഞ്ഞാല്‍ കൃഷിഭവിനിലെ കൃഷി അസിസ്റ്റന്റായി ജോലി നോക്കുന്ന അഷ്‌റഫിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡ്. തവിഞ്ഞാല്‍ പഞ്ചായത്ത് ജനപ്രതിനിധികളും, കര്‍ഷകരും, അഷ്‌റഫ് ഉള്‍പ്പെടെയുള്ള കൃഷിഭവന്‍ ഉദ്യോഗസ്ഥരും

ഇക്കോഷോപ്പ്, പേരിയ സഹകരണ ബാങ്ക്,പച്ചക്കറി ക്ലസ്റ്ററുകള്‍ എന്നിവയുടെ സഹകരണത്തോടെ രൂപീകരിച്ച തവിഞ്ഞാല്‍ മോഡല്‍വിപണി കര്‍കര്‍ക്ക് അത്താണിയാവുകയായിരുന്നു. പരമ്പരാഗത പയര്‍ ഇനമായ കുളത്താട പയറിനെ സര്‍ക്കാര്‍ പരമ്പരാഗത വിത്ത് ഇനത്തില്‍ പെടുത്തി ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് കുളത്താട പയര്‍ കൃഷിക്കും വിപണനത്തിനും പ്രത്യേക പദ്ധതിആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കി. കര്‍ഷകരുടെ സംശയങ്ങള്‍ തീര്‍ക്കാനുളളപ്രത്യേക സംവിധാനങ്ങള്‍, നെല്‍കൃഷി പ്രോത്സാഹന പദ്ധതികള്‍, വിദ്യാലയങ്ങളിലെകൃഷി സംരംഭങ്ങള്‍, പച്ചക്കറി കൃഷിയിലെ നൂതന പരീക്ഷണങ്ങള്‍ എന്നിവയുംതവിഞ്ഞാലിനെ വ്യത്യസ്ഥമാക്കി. കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായപങ്ക് വഹിച്ച അഷറഫിന് അര്‍ഹതക്കുള്ള അംഗീകാരമാണ് 50,000 രൂപയും പ്രശസ്തിഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സംസ്ഥാന പുരസ്‌കാരം. മാനന്തവാടി താഴയങ്ങാടി സ്വദേശിയാണ് അഷ്‌റഫ്. ഭാര്യ: ഷമീന, മക്കള്‍ : ഹിഷാം, റോഷന്‍.

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  •  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടു
  • സംസ്ഥാനത്ത് നാളെ മോട്ടോര്‍ വാഹന പണിമുടക്ക്. 
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ ആശുപത്രിയാത്രാമധ്യേ മരണപ്പെട്ടു
  • അതിമാരക മയക്ക്മരുന്നുമായി യുവാക്കള്‍ പിടിയില്‍
  • മഹിളാ നേതാവ് കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിനൊപ്പം
  • 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് 19 വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍  ;അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം; ;വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത കോവിഡ് മുന്നണിപ്പോരാളികള്‍ക്കും
  • വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ക്ക് രോഗമുക്തി ;98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം: സ്‌ക്വാഡുകള്‍ രൂപീകരിച്ചു
  • രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show