OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പാപ്പിയമ്മ പൂവ് ചോദിച്ചു;  പൂക്കാലം നല്‍കി ബോബി

  • General
14 Jan 2021

കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 98  വയസ്സുകാരിയായ പാപ്പിയമ്മയ്ക്ക് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുതിയ വീടുവച്ചു നല്‍കുന്നത്. പാപ്പിയമ്മയുടെ വീടിനു ഒരു കതക് പിടിപ്പിച്ച് നല്‍കാമോയെന്ന് മഹാദേവന്‍ തമ്പി ബോബി ഫാന്‍സ് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

ഇതിനുപിന്നാലെ പാപ്പിയമ്മയെ കാണാന്‍ ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തുകയും വീടുവച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 2021 ല്‍ നിങ്ങളാണെന്റ കാമുകി എന്ന് പറഞ്ഞ് പാപ്പിയമ്മയെ ചിരിപ്പിച്ചും പാപ്പിയമ്മയ്ക്ക് മുടിയില്‍ പൂവ് വെച്ച് കൊടുത്തും ഉമ്മ നല്‍കിയും അദ്ദേഹം അവിടെ സമയം ചിലവഴിച്ചു. കൂടാതെ പാപ്പിയമ്മയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോട് സംസാരിച്ച് ധൈര്യം നല്‍കിയും പാട്ടിനൊത്ത് നൃത്തം ചെയ്തതിനും ശേഷമാണ് ഡോ. ബോബി ചെമ്മണൂര്‍ മടങ്ങിയത്. 

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്. പതിനായിരക്കണക്കിനു പേരാണ് ദിവസങ്ങള്‍ക്കകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. തന്നോടൊപ്പം ലാഭേച്ഛയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബോബി ഫാന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കണമെന്നും ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show