12 മണിക്കൂറിനിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ 12 മണിക്കൂറിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ നാല് ജീവനുകള്‍. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത് (25), പാലാ കുരിയനാട് ആനോത്ത് വീട്ടില്‍ സെബിന്‍ (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10നാണ് അപകടം. തുടര്‍ന്ന് 8 മണിക്കൂറുകള്‍ക്ക് ശേഷം കൊളഗപ്പാറയില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് (എയ്‌സ് ) മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. മീനങ്ങാടി 53 ലെ തോട്ടത്തില്‍ അബൂബക്കറിന്റെയും നബീസയുടെയും മകന്‍ ഷമീര്‍ (30), സഹയാത്രികന്‍ മുട്ടില്‍ പരിയാരം പാറക്കല്‍ വീട്ടില്‍ മുസ്തഫ (55) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക്? കെ.എസ്?.ആര്‍.ടി.സി സൂപ്പര്‍ ഫാസ്?റ്റ്? ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക്? ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബു ആലോത്ത് ബിന്ദു അലക്‌സ് ദമ്പതികളുടെ മകനാണ് സെബിന്‍. റോസ് മരിയ സാബു സഹോദരിയാണ്.
വൈത്തിരി അപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് പുറകേ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് കൊളഗപ്പാറ കവലയ്ക്ക് സമീപം അപകടം ഉണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. െ്രെഡവര്‍ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.റംലയാണ് മുസ്തഫയുടെ ഭാര്യ.ജാഫര്‍, ജെയ്‌സല്‍, മുഹമ്മദ് ജസീല്‍ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍