OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എംഎല്‍എയും സര്‍ക്കാരും വയനാടിനെ വഞ്ചിച്ചു: പി.പി ആലി

  • Kalpetta
13 Jan 2021

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ വയനാടന്‍  ജനതയെ ഭിന്നിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും കല്‍പ്പറ്റ എംഎല്‍എയുടെയും ശ്രമം അവസാനിപ്പിച്ചു കൊണ്ട് വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.പി ആലി പറഞ്ഞു. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ് നടത്താന്‍ പോകുന്ന വന്‍  പ്രക്ഷോഭത്തിന്റെ  മുന്നോടിയായി ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടന്ന ധര്‍ണ സമരങ്ങളുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കളക്ടറേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ തറക്കല്ലിട്ടു റോഡിന്റെ പ്രവര്‍ത്തി ആരംഭിച്ച,  സൗജന്യമായി ലഭിച്ച സ്ഥലത്തു യുദ്ധകാലടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എംഎല്‍എ അധികാരത്തില്‍ എത്തിയതിനു ശേഷം വിവിധ പ്രദേശങ്ങളില്‍ മെഡിക്കല്‍ കോളേജ് വരാനുള്ള സ്ഥലം ഏറ്റെടുക്കുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും സ്ഥലക്കച്ചവടത്തില്‍  കമ്മീഷന്‍ അടിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ കോളേജ് വേഗതയില്‍ പൂര്‍ത്തിയായിരുന്നു എങ്കില്‍ ഒട്ടനവധി മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെ ന്നും  വയനാട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെടുന്ന ജീവനുകള്‍ക്ക് സര്‍ക്കാറും എല്‍ഡിഎഫും ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ദാസ് കോട്ടക്കൊല്ലി  അധ്യക്ഷനായിരുന്നു. ടി ജെ  ഐസക്, സംഷാദ്  മരക്കാര്‍, പി കെ അനില്‍കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍,  സി.ജയപ്രസാദ്, പി കെ കുഞ്ഞു മൊയ്തീന്‍, ബിനു തോമസ്, എന്‍ യു ഉലഹന്നാന്‍, വിജയമ്മ ടീച്ചര്‍, ജഷീര്‍ പള്ളിവയല്‍, കെ കെ രാജേന്ദ്രന്‍, ബി.സുരേഷ് ബാബു ജോയി തൊട്ടിത്തറ, പി വി വേണുഗോപാല്‍, സാലി റാട്ടക്കൊല്ലി, തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show